കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷ​പെ​ടു​ത്തി
Wednesday, October 28, 2020 11:29 PM IST
ശാ​സ്താം​കോ​ട്ട: കി​ണ​റ്റി​ൽ വീ​ണ വീ​ട്ട​മ്മ​യെ ര​ക്ഷ​പെ​ടു​ത്തി. ശൂ​ര​നാ​ട് വ​ട​ക്ക് പ​ള്ളി​ച്ച​ന്ത പ​ടി​ഞ്ഞാ​റ്റെ കി​ഴ​ക്ക് മോ​ഹ​ന വി​ലാ​സ​ത്തി​ൽ രേ​ണു​ക (48) യാ​ണ് കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​നി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി ​എ​സ് സാ​ബു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​സ്കൂ ടീം ​എ​ത്തി. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ പ്രേം​ച​ന്ദ്ര​ൻ നാ​യ​ർ കി​ണ​റ്റി​ലി​റ​ങ്ങി മ​റ്റ് സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ ക​ര​യ്ക്കെ​ത്തി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ ശാ​സ്താം​കോ​ട്ട ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.