ക​റ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ നി​യ​മി​ക്ക​ണം
Wednesday, October 28, 2020 11:28 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​റ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സ്ഥ​ലം മാ​റി പോ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ​യാ​ളെ നി​യ​മി​ക്കാ​ത്ത​ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു.ഇ​ട​മ​ൺ വെ​റ്റ​റി​ന​റി ഡി​സ്പ​ൻ​സ​റി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് ഇ​പ്പോ​ൾ ചു​മ​ത​ല. ഏ​റ്റ​വും കൂ​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​രു​ള്ള പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​മ്പ​ന​രു​വി, മ​ഹാ​ദേ​വ​ർ​മ​ൺ, പെ​രും​തോ​യി​ൽ, ക​റ​വൂ​ർ, വ​ഴ​ങ്ങോ​ട്, പു​ന്ന​ല ക​ണി​യാം​പ​ടി​ക്ക​ൽ, ചാ​ച്ചി​പ്പു​ന്ന, ക​ട​ശേ​രി വാ​ർ​ഡു​ക​ളി​ലെ ക​ർ​ഷ​ക​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​മൃ​ഗാ​ശു​പ​ത്രി​യെ​യാ​ണ്. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ വാ​ഹ​നം വി​ളി​ച്ച് പു​ന​ലൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ക​റ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ നി​യ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി ​പി എം ​പ​ട​യ​ണി​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡി ​പ്രേം​രാ​ജ് വ​കു​പ്പ് മ​ന്ത്രി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.