എ​സ് വൈ ​എ​സ് സാ​ന്ത്വ​ന ക​ര​ങ്ങ​ളി​ലൂ​ടെ ജോ​ർ​ജ​ച്ചാ​യ​ൻ യാ​ത്ര​യാ​യി
Wednesday, October 28, 2020 11:28 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വാ​യി മ​ര​ണ​പ്പെ​ട്ട നെ​ടി​യ​വി​ള സ്വ​ദേ​ശി ജോ​ർ​ജ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം എ​സ് വൈ ​എ​സ് ശാ​സ്താം​കോ​ട്ട സാ​ന്ത്വ​നം എ​മ​ർ​ജ​ൻ​സി ടീം ​ഏ​റ്റെ​ടു​ത്തു. കു​ടും​ബ​ക്കാ​രും ബ​ന്ധു​ക്ക​ളും ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ് വൈ ​എ​സ് സാ​ന്ത്വ​നം ടീ​മി​ന്‍റെ സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​നു​ഗ്ര​ഹ​മാ​യി.

കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ശാ​സ്താം​കോ​ട്ട സോ​ൺ സാ​ന്ത്വ​നം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ന്‍റേ​യും റാ​ഫി വ​ലി​യ​വീ​ടി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ശ​വ​മ​ഞ്ച​ത്തി​ലാ​ക്കി അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സെ​ന്‍റ് ഗ്രിേ​ഗോ​റി​യ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സാ​ന്ത്വ​നം എ​മ​ർ​ജ​ൻ​സി ടീം ​ക്യാ​പ്ട​ൻ മു​ഹ്സി​ൻ ടീം ​അം​ഗ​ങ്ങ​ളാ​യ സു​ധീ​ർ മു​സ്ലി​യാ​ർ, അ​ൻ​സാ​രി, നൗ​ഫ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ബ​റ​ട​ക്കി.

പു​രോ​ഹി​ത​ർ​ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് അ​ക​ലെ നി​ന്നാ​ണെ​ങ്കി​ലും അ​ന്ത്യ​കൂ​ദാ​ശ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ആ​ദ​ര​വു​ക​ളും ന​ൽ​കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​വാ​ൻ സാ​ന്ത്വ​നം ടീം ​വാ​ള​ന്‍റി​യ​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു.

പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള സ​ന്ന​ദ്ധ സേ​വ​ക​ര​യാ​ണ് എ​സ് വൈ ​എ​സ് സം​സ്ഥാ​ന​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലും ഇ​തി​നാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം 15 ൽ ​അ​ധി​കം കോ​വി​ഡ് മ​ര​ണ സം​സ്കാ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വം എ​സ് വൈ ​എ​സ് സാ​ന്ത്വ​നം ടീം ​ഏ​റ്റെ​ടു​ത്തു ന​ട​ത്തി.