അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യാ​ഗ്ര​ഹം
Tuesday, October 27, 2020 10:26 PM IST
പു​ന​ലൂ​ർ: കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍റേ​യും ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ​ന്‍റേ​യും ആ​ഹ്വാ​ന​പ്ര​കാ​രം കൊ​ല്ലം രൂ​പ​താ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും പു​ന​ലൂ​ർ രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും കൊ​ല്ലം രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ റി​ലേ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.
സ​ത്യാ​ഗ്ര​ഹം പു​ന​ലൂ​ർ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം രൂ​പ​താ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ്, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും മാ​നേ​ജ്‌​മെ​ന്‍റ് നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ല്ലം രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗി​ച്ചു. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ന​വം​ബ​ർ ഏ​ഴ് വ​രെ ഈ ​ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ന്ന​യി​ച്ച് കൊ​ണ്ട് ഉ​ള്ള സ​ത്യാ​ഗ്ര​ഹം തു​ട​രും.