പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, October 27, 2020 1:43 AM IST
പ​ത്ത​നാ​പു​രം: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ള​മ​ണ്ണൂ​ര്‍ മു​രു​ക ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ട​മ​ണ്‍ തോ​ണി​ച്ചാ​ല്‍ സ്വ​ദേ​ശി മ​നോ​ജി(40)​നെ​യാ​ണ് കാ​രം​മൂ​ട് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ കൃ​ഷി ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​വീ​ട്ടി​ല്‍ നി​ന്നും ഒ​രു മാ​സം മു​ന്‍​പ് നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി​യി​രു​ന്ന ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു. വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പ​ത്ത​നാ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളെ പ​ല ത​വ​ണ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
ഞാ​യ​റാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു​വെ​ങ്കി​ലും മ​നോ​ജ് ഹാ​ജ​രാ​യി​ല്ല. പ​ത്ത​നാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു.