പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും പ്ര​തി ര​ക്ഷ​പെ​ട്ടു
Monday, October 26, 2020 10:52 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടു. പു​ന്ന​ല പി​റ​മ​ല ഇ​ഞ്ച​ക്കു​ഴി പു​ത്ത​ന്‍​വീ​ട്ടി​ൽ അ​ഖി​ലാ (30)ണ് ​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30ഓ​ടെ പു​ന​ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.
പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​റ് പൊ​തി ക​ഞ്ചാ​വു​മാ​യി പ​ത്ത​നാ​പു​രം ലാ​സ​ര്‍ പ​ള​ളി​ക്ക് സ​മീ​പ​ത്ത് നി​ന്നും ഞാ​യ​റാ​ഴ്ച​യാ​ണ് പോ​ലീ​സ് അ​ഖി​ലി​നെ പി​ടി​കൂ​ടു​ന്ന​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​തി​യു​ടെ മെ​ഡി​ക്ക​ലും എ​ടു​ത്ത ശേ​ഷം പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡി​റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഇ​രു​ന്ന് വി​ല​ങ്ങി​ല്‍ നി​ന്ന് കൈ ​വി​ദ​ഗ്ധ​മാ​യി ഊ​രി​മാ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു ര​ക്ഷ​പെ​ട​ല്‍. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ
വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

പ​ത്ത​നാ​പു​രം: തൊ​ഴി​ലു​റ​പ്പി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര താ​ഴ​ത്ത് വ​ട​ക്ക് സു​ഗ​ത​മ​ന്ദി​ര​ത്തി​ല്‍ മ​ല്ലി​ക(39)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ഴി​ഞ്ഞ ദി​വ​സം മെ​തു​കും​മേ​ല്‍ സി ​എ​സ് ഐ ​പ​ള്ളി​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യ്ക്കി​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം വി​ശ്ര​മി​ക്കാ​ന്‍ തു​ട​ങ്ങ​വെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടു​പ​ന്നി മ​ല്ലി​ക​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഇ​ടം​കാ​ലി​നും വീ​ഴ്ച്ച​യി​ല്‍ കൈ​ക​ള്‍​ക്കും പ​രി​ക്കു​ണ്ട്. ബ​ഹ​ളം കേ​ട്ട് മ​റ്റു​ള്ള​വ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ട്ടു​പ​ന്നി ഓ​ടി​ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

നൂ​റ് ആം​ഗ​ൻ​വാ​ടി​ക​ളി​ൽ ദീ​പം
തെ​ളി​യി​ച്ച് വെ​ളി​ച്ചം പ​രി​പാ​ടി

മു​ഖ​ത്ത​ല: സം​യോ​ജി​ത ശി​ശു​വി​ക​സ​ന പ​ദ്ധ​തി (ഐ ​സി ഡി ​എ​സ് ) യു​ടെ നാ​ൽ​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 45 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കാ​മ്പെ​യി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മു​ഖ​ത്ത​ല ഐ ​സി ഡി ​എ​സി​ലെ നൂ​റ് ആം​ഗ​ൻ​വാ​ടി​ക​ളി​ലും ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ച് വെ​ളി​ച്ചം പ​രി​പാ​ടി​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ചു.
പ​രി​പാ​ടി​യു​ടെ പ്രോ​ജ​ക്ട് ത​ല ഉ​ദ്ഘാ​ട​നം മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. ആം​ഗ​ൻ​വാ​ടി എ​ന്‍റെ മ​ല​ർ​വാ​ടി എ​ന്ന പേ​രി​ൽ ആം​ഗ​ൻ​വാ​ടി സേ​വ​ന​ത്തെ പ​റ്റി​യും പ്ര​വ​ർ​ത്ത​ക​രു​ടെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും വീ​ഡി​യോ ത​യ്യാ​റാ​ക്ക​ൽ, വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ഓ​ർ​മ്മ​ക്കു​റി​പ്പ് -ന​മ്മു​ടെ ആം​ഗ​ൻ​വാ​ടി, പ്ര​മു​ഖ​ർ ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ, അ​ന്നും ഇ​ന്നും, ഫോ​ട്ടോ കൊ​ളാ​ഷ് ശേ​ഖ​ര​ണം, ഓ​ർ​മ​ചെ​പ്പ്, കൈ​യ്യൊ​പ്പ്, വേ​റി​ട്ട വ​ഴി​ക​ൾ, ഓ​ൺ​ലൈ​ൻ ഉ​പ​ന്യാ​സ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ കാ​മ്പെ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ല്‍ ന​ശി​പ്പി​ച്ചു

ച​വ​റ: ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടി​മ​ര​വും പാ​ര്‍​ഥ​സാ​ര​ഥി ചി​ത്ര​മു​ള​ള ഫ്‌​ള​ക്‌​സും സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചു. ച​വ​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍ വെ​ച്ച ചി​ത്ര​ത്തി​ല്‍ ക​രി​യോ​യി​ല്‍ ഒ​ഴി​ച്ച് വൃ​കൃ​ത​മാ​ക്കി​യ​തി​ന് ശേ​ഷം ക​ത്തി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് ബോ​ര്‍​ഡും മ​റ്റും ന​ശി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഭ​വ​ത്തി​ല്‍ ഹി​ന്ദു ഐ​ക്യ വേ​ദി പ്ര​തി​ഷേ​ധം ന​ട​ത്തി. ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ല്‍ കാ​ര്യ​വാ​ഹ് സി.​ര​ഞ്ജി​ത്, എം. ​ത​മ്പാ​ന്‍, എം. ​കെ. ജ​യ​കൃ​ഷ്ണ​ന്‍, എ​ച്ച്. മി​ഥു​ന്‍, ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍, ജി. ​ച​ന്ദ്രു, പ​ത്മ​കു​മാ​ര്‍, സ​ഞ്ജ​യ് എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണ​ന്നും ചി​ല രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ളി​ല്‍ പ​റ്റി​ക്കൂ​ടി​യ വ​ര്‍​ഗീ​യ ശ​ക്തി​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും ക്ഷേ​ത്ര ചി​ഹ്ന​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള​ള അ​ക്ര​മ​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നും ഹി​ന്ദു ഐ​ക്യ വേ​ദി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം സംഘടിപ്പിച്ചു

കു​ണ്ട​റ: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ൽ ചെ​യ്ത​തി​ൽ സി​ഐ​ടി​യു കു​ണ്ട​റ ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കു​ണ്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം മു​ക്ക​ട റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ൽ സ​മാ​പി​ച്ചു.
സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. എ​ൽ. സ​ജി​കു​മാ​ർ മു​ക്ക​ട​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ണ്ട​റ ഏ​രി​യ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, എം. ​ഐ. ആ​ന്‍റ​ണി, ജൂ​ലി​യ​റ്റ് നെ​ൽ​സ​ൺ, ബി. ​സു​ജി​ന്ദ്ര​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഞ്ച​ല്‍ : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഓ​ർ​ഡി​ൻ​സി​നെ​തി​രേ ആ​ര്‍ എ​സ് പി​യു​ടെ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധം. അ​ഞ്ച​ലി​ല്‍ മീ​ന്‍​ക​റി​വ​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
അ​ഞ്ച​ല്‍ ച​ന്ത​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം ആ​ര്‍ എ​സ് പി ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​നാ​സ​ർ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മം മ​ത്സ്യ തൊ​ഴി​ലാ​ളി നി​യ​മം ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് നാ​സ​ര്‍​ഖാ​ന്‍ പ​റ​ഞ്ഞു. ഇ​ട​മു​ള​യ്ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​കെ.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കാ​ട്ട​യ്യം സു​രേ​ഷ്, ഹ​ലീ​ൽ, അ​ജി​ത്, പ്രേം​സു​ധീ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.