ഓ​ണ്‍​ലൈ​ൻ പ​ഠ​ന​യാ​ത്ര​യും റോ​പ് സ്കി​പ്പിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​മാ​യി ബ്രു​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ
Monday, October 26, 2020 10:52 PM IST
ശാ​സ്താം​കോ​ട്ട: വി​ജ​യ​ദ​ശ​മി നാ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​യാ​ത്ര​യ്ക്കും റോ​പ് സ്കി​പ്പിം​ഗ് ചാം​പ്യ​ൻ​ഷി​പ്പി​നും വേ​ദി​യൊ​രു​ക്കി ബ്രു​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ. കോ​വി​ഡി​ന്‍റെ വ്യാ​പ​ന​ത്തി​ൽ പ​ഠ​നം വീ​ടി​നു​ള്ളി​ൽ മാ​ത്രം ഒ​തു​ങ്ങി പോ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ പ​രി​പാ​ടി​ക​ൾ വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി. ഓ​ണ്‍​ലൈ​ൻ സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠ​ന യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ലോ​ക പ്ര​സി​ദ്ധ​ങ്ങ​ളാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര.
റോ​പ് സ്കി​പ്പിം​ഗി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യും നി​ത്യ​ജീ​വി​ത ശൈ​ലി​യി​ലേ​ക്ക് പ​ക​ർ​ത്തു​വാ​നും ഉ​ള്ള പ്ര​ചോ​ദ​ന​പ​രി​പാ​ടി​യാ​യി റോ​പ് സ്കി​പ്പിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്. കു​ട്ടി​ക​ളു​ടെ പ്രാ​യ​മ​നു​സ​രി​ച്ച് ‌നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. ശാ​സ്താം​കോ​ട്ട സി​ഐ അ​നൂ​പ്. എ ​ഓ​ണ്‍​ലൈ​ൻ റോ​പ് സ്കി​പ്പിം​ഗ് ഓ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി. ​അ​ബ്ര​ഹാം ത​ലോ​ത്തി​ൽ, ഫാ. ​ജോ​ർ​ജ് പു​ഞ്ച​യി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ഡി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫേ​ഷ്യ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.