കോവിഡ്; രോഗമുക്തർ വർധിച്ചു
Monday, October 26, 2020 10:52 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 722 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 316 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നീ​ണ്ട​ക​ര, ച​വ​റ, ചാ​ത്ത​ന്നൂ​ര്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മ​ന ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 310 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ 101 രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും കി​ളി​കൊ​ല്ലൂ​ര്‍, തി​രു​മു​ല്ലാ​വാ​രം, വ​ട​ക്കേ​വി​ള ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ഇ​ര​വി​പു​രം, ഉ​ളി​യ​ക്കോ​വി​ല്‍, ത​ട്ടാ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും രോ​ഗ​ബാ​ധി​രാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​ത്.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ കൊ​ട്ടാ​ര​ക്ക​ര-40, പു​ന​ലൂ​ര്‍-9 എ​ന്നി​വ​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ നീ​ണ്ട​ക​ര-16, ച​വ​റ-12, ചാ​ത്ത​ന്നൂ​ര്‍-11, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും പെ​രി​നാ​ട്-8, തെന്മ​ല, ക​ട​യ്ക്ക​ല്‍, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പി​റ​വ​ന്തൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും തേ​വ​ല​ക്ക​ര-5, തൃ​ക്കോ​വി​ല്‍​വ​ട്ടം-4, ക​ല്ലു​വാ​തു​ക്ക​ല്‍, കു​മ്മി​ള്‍, കു​ല​ശേ​ഖ​ര​പു​രം, കൊ​റ്റ​ങ്ക​ര, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ നി​യ​മി​ത​രാ​യ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ 14775 കേ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്തു. ക​ട​ക​ളി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് 415, അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം കൂ​ടി നി​ന്ന​തി​ന് 484, ക്വാറന്‍റൈ​ന്‍ നി​യ​മ​ലം​ഘ​ന​ത്തി​ന് 74 എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ എ​ടു​ത്തു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത 6577 പേ​ര്‍​ക്കെ​തി​രെ​യും, ക​ട​ക​ളി​ല്‍ റ​ജി​സ്റ്റ​റു​ക​ള്‍ സൂ​ക്ഷി​ക്കാ​ത്ത​തി​ന് 5088 കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​റി​യി​ച്ചു.