ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം: മു​ഖ്യ​മ​ന്ത്രി
Monday, October 26, 2020 10:52 PM IST
കൊല്ലം: ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​വേ​ണം ആ​സൂ​ത്ര​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ലാ​നിം​ഗ്, ഗ്രാ​മ ന​ഗ​ര ആ​സൂ​ത്ര​ണം, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ന്‍റെ ഉദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യും ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ഇ​നി​യു​ള്ള നാ​ളു​ക​ളി​ലും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര​ണം. ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും സം​യോ​ജ​ന​വും ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ലെ കാ​ര്യ​ക്ഷ​മ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്ക​ണം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ ത​ന​താ​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​ക്കൊ​ണ്ട് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കാ​ന്‍ മ​ന്ദി​ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. മി​ക​ച്ച ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ഉ​ല്‍​പ്പാ​ദ​ന മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃ​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​ക​ള്‍ സം​യോ​ജി​പ്പി​ച്ച് അം​ഗീ​കാ​രം ന​ല്‍​കി സു​താ​ര്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ആ​സൂ​ത്ര​ണ സ​മി​തി​ക്കു​ള്ള​തെ​ന്ന് മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം നി​ര്‍​വ​ഹി​ച്ച മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. കൊ​ല്ലം ഉ​ള്‍​പ്പ​ടെ ആ​റു ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​വാ​നും ഏ​കോ​പ്പി​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ സേ​വ​നം ആ​സൂ​ത്ര​ണ സ​മി​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും മ​ന്ത്രി ന​ല്‍​കി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി ​ജെ ആ​മി​ന മ​ന്ത്രി​യി​ല്‍ നി​ന്നും മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍, കെ ​സോ​മ​പ്ര​സാ​ദ് എംപി, എം​എ​ല്‍എ​മാ​രാ​യ എം ​നൗ​ഷാ​ദ്, ജി ​എ​സ് ജ​യ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ ​വി വേ​ണു റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

5.6 കോ​ടി രൂ​പാ ചെ​ല​വി​ല്‍ 1108 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ അ​ഞ്ചു നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. നൂ​റ് പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഓ​ഫീ​സ് മു​റി​ക​ള്‍, ലി​ഫ്റ്റ്, കു​ടി​വെ​ള്ള സം​വി​ധാ​നം, തീ​പി​ടു​ത്തം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത്-​ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തി​രു​വ​ന​ന്ത​പു​രം റൂ​ബി സോ​ഫ്റ്റ്ടെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​രാ​ധാ​മ​ണി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ ​വ​ത്സ​ല, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ് വേ​ണു​ഗോ​പാ​ല്‍, എം.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, സ​രോ​ജി​നി ബാ​ബു, ടി. ​ഗി​രി​ജാ​കു​മാ​രി, എ​ന്‍ ര​വീ​ന്ദ്ര​ന്‍, വി ​ജ​യ​പ്ര​കാ​ശ്, ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, എം.​എ. രാ​ജ​ഗോ​പാ​ല്‍, എ​സ്.രാ​ജ്മോ​ഹ​ന്‍, സ​ര്‍​ക്കാ​ര്‍ നോ​മി​നി എം. ​വി​ശ്വ​നാ​ഥ​ന്‍, പ്ലാ​നിം​ഗ് - ഗ്രാ​മ ന​ഗ​ര ആ​സൂ​ത്ര​ണം- സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.