ജ​ല​ജീ​വ​ൻ മി​ഷ​ൻ പദ്ധതി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 25, 2020 10:52 PM IST
ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന പ​ദ്ധ​തി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി ചെ​ല​വി​ന്‍റെ നാ​ൽ​പ്പ​ത് ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും മു​പ്പ​തു ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​രു​പ​ത് ശ​ത​മാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തും പ​ത്ത് ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​വു​മാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 550 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കും. ഇ​ട​യ്ക്കാ​ട് ന​ട​ന്ന ച​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ഷീ​ജ, ജ​ല അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നി​യ​ർ റോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.