ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: ഉപവാസം നടത്തി
Sunday, October 25, 2020 10:52 PM IST
കൊ​ല്ലം: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെയായി ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​സ്യൂ​ട്ട് വൈ​ദി​ക​നാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ​പ്പെ​ടു​ത്തി എ​ൻ​ഐഎ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് കൊ​ല്ലം ക​ട​പ്പാ​ക്ക​ട സെന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ അങ്കണ​ത്തി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെന്‍റ് കൊ​ല്ലം വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി. കൊ​ല്ലം ജി​ല്ലാ വി​കാ​രി ഫാ. ജോ​ൺ ജേ​ക്ക​ബ് പേ​രൂ​ർ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എംസിവൈഎം വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എംസിവൈഎം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ​. ഡെ​ന്നീ​സ് മു​കു​ളും​പു​റ​ത്ത്, മു​ൻ സ​ഭാ​ത​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബ് ക​ല്ലു​വി​ള, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ നീ​ലേ​ശ്വ​രം, രൂ​പ​ത ട്ര​ഷ​റ​ർ ഷി​ബി​ൻ ഷാ​ജി ചെ​ങ്കു​ളം, കെസിവൈഎം സെ​ന​റ്റ് മെ​മ്പ​ർ രെ​ഞ്ചു പു​ലി​യി​ല, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി​സ​ൺ ബാ​ബു തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം.നൗ​ഷാ​ദ്, എംഎൽഎ, ഡിസിസി പ്ര​സി​ഡന്‍റ് ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​ർ പ്രസംഗിച്ചു. എംസിവൈഎം കൊ​ല്ലം വൈ​ദി​ക ജി​ല്ലാ സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ബി കൊ​ട്ട​റ, എ​ബി​സ​ൻ പ​ള്ളി​മ​ൺ, ഷി​ബി​ൻ ചെ​ങ്കു​ളം, പ്ളേ​റ്റോ പു​ലി​യി​ല, രെ​ഞ്ചു പു​ലി​യി​ല, അ​മ​ൽ മു​ഖ​ത്ത​ല, ജോ​യ​ൽ ക​ല്ലു​വാ​തു​ക്കൽ എ​ന്നി​വ​ർ ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.