പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യ​ാപ​നം: ജ​ന​കീ​യ കൂ​ട്ടാ​യ്മ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, October 25, 2020 10:50 PM IST
അഞ്ചൽ: മ​ല​യോ​ര മേ​ഖ​ല​യെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ലയായി പ്ര​ഖ്യ​ാപി​ക്കു​ന്ന​തി​നെ​തി​രെ മ​ന്ത്രി കെ. രാജുവിന് ജ​ന​കീ​യ കൂ​ട്ടാ​യ്മ നി​വേ​ദ​നം ന​ൽ​കി. നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി മാ​ത്ര​മേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു എ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്കു ഉ​റ​പ്പു ന​ൽ​കി.

ഒരു കി​ലോ​മീ​റ്റ​ർ മു​ത​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള കേ​ന്ദ്ര മാ​ന​ദ​ണ്ഡ​ത്തി​ന് പ​ക​രം പൂ​ജ്യം മു​ത​ൽ ഒരു കി​ലോ​മീ​റ്റ​ർ പ​രി​ധി വ​രെ​യാ​യി ബ​ഫ​ർ സോ​ൺ നി​ശ്ച​യി​ക്കാ​ൻ കേ​ന്ദ്ര​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രെ​പ്പോ​സ​ൽ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. മാ​ത്ര​വു​മ​ല്ല നി​ശ്ച​യി​ക്കു​ന്ന ബ​ഫ​ർ സോ​ണു​ക​ളി​ൽ ജ​ന​വ​ാസമേ​ഖ​ല​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ഒ​ഴി​വാ​ക്കി മാ​ത്ര​മേ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കു എ​ന്നും ബ​ഫ​ർ സോ​ൺ പ​രി​ധി നി​ശ്ച​യി​ച്ച​തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ൾ ഉ​ണ്ടോ എ​ന്ന് പു​ന​പ​രി​ശോ​ധി​ക്കാ​ൻ വീ​ണ്ടും നി​ർ​ദ്ദേ​ശം ന​ൽ​കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ചെ​യ്യു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും യാ​തൊ​രു ത​ര​ത്തി​ലു​ള്ള ത​ട​സ​വും ഉ​ണ്ടാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ക​യി​ല്ലെന്നും മന്ത്രി ഉ​റ​പ്പു ന​ൽ​കി. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. അ​നി​ൽ ക​രി​പ്പി​ങ്ങ​പു​രം, ജോ​സ് മാ​ത്യു ആ​നി​തോ​ട്ട​ത്തി​ൽ, മാ​ക്സ്മി​ല​ൻ പ​ള്ളി​പ്പു​റ​ത്തു എ​ന്നി​വ​ർ നി​വേ​ദ​നം ന​ൽ​കി.

പ്ര​തിഷേധാഗ്നി
ശ്ര​ദ്ധ​യ​മാ​യി

അഞ്ചൽ: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ തി​രി​ക​ൾ ക​ത്തി​ച്ചു പ്രേ​തി​ഷേ​ധി​ച്ച​ത് ക​ർ​ഷ​ക​രു​ടെ സ​മ​ര ച​രി​ത്ര​ത്തി​ലെ വേ​റി​ട്ട പു​തി​യ അ​ധ്യാ​യ​മാ​യി. ആ​യി​ര​ത്തി​ലേ​റെ ക​ർ​ഷ​ക​രാ​ണ് ഒ​രേ സ​മ​യം പ്രേ​ധി​ഷേ​ധ സൂ​ച​ക​മാ​യി തി​രി​ക​ൾ ക​ത്തി​ച്ചു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രേ​തി​ഷേ​ധി​ച്ച​ത്.