പാ​സ​ഞ്ച​ർ കാ​ർ​ഗോ ടെ​ർ​മി​ന​ലി​ന്‍റെ​യും പു​തി​യ ട​ഗ്ഗിന്‍റെ​യും ഉ​ദ്ഘാ​ട​നം 27ന്
Friday, October 23, 2020 10:27 PM IST
കൊല്ലം: ​കൊ​ല്ലം തു​റ​മു​ഖ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പാ​സ​ഞ്ച​ർ കം ​കാ​ർ​ഗോ ടെ​ർ​മി​ന​ലിന്‍റെ​യും പു​തി​യ ട​ഗ്ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 27 ന് ​രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 20 കോ​ടി രൂ​പ​യ്ക്കാ​ണ് വാ​ർ​ഫി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 100 മീ​റ്റ​ർ നീ​ള​ത്തി​ലും 21 മീ​റ്റ​ർ വീ​തി​യി​ലും ഹാ​ർ​ബ​ർ എ​ൻജി​നീ​യ​റിം​ഗ് വ​കു​പ്പാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ തീ​ര​ദേ​ശ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റി​യ വി​ദേ​ശ​യാ​ത്രാ ക​പ്പ​ലു​ക​ൾ അ​ട​ക്കം കൊ​ല്ലം തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കാ​നാ​കും.
തു​റ​മു​ഖ​ത്തെ ഷി​പ്പിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 3.26 കോ​ടി രൂ​പ വീ​തം ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള ര​ണ്ട് പു​തി​യ മോ​ട്ടോ​ർ ട​ഗ്ഗു​ക​ൾ ധ്വ​നി, മി​ത്ര എ​ന്നി​വ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ണ്ട്.
ധ്വ​നി കൊ​ല്ലം തു​റ​മു​ഖ​ത്തും മി​ത്ര ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തും ക​മ്മീ​ഷ​ൻ ചെ​യ്യും. ട​ഗ്ഗു​ക​ൾ മെ​സ്സേ​ഴ്സ് വി​ജ​യ് മ​റൈ​ൻ ഷി​പ്പ് യാ​ർ​ഡ് ഗോ​വ​യി​ൽ നി​ർ​മി​ച്ച് കേ​ര​ള മാ​രി​ടൈം ബോ​ർ​ഡി​ന് കൈ​മാ​റു​ക​യാ​ണ് ചെ​യ്ത​ത്.
അ​ഞ്ച് ട​ൺ ബു​ള്ളാ​ർ​ഡ് ക​പ്പാ​സി​റ്റി​യു​ള്ള​തും ഇ​ട​ത്ത​രം ഷി​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​തു​മാ​ണ്. തു​റ​മു​ഖ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റം ക​ട​ലി​ൽ ന​ട​ക്കു​ന്ന ക്രു ​ചെ​യി​ഞ്ചിം​ഗ്, സ​പ്ലൈ ഓ​ഫ് സ്റ്റോ​ർ, ക​പ്പ​ലു​ക​ൾ ക​ര​യ്ക്ക് വ​ലി​ച്ച​ടു​പ്പി​ക്ക​ൽ എ​ന്നീ കാ​ര്യ​ങ്ങ​ൾ​ക്ക് ട​ഗ്ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഇ​ന്‍റർ​നാ​ഷ​ണ​ൽ ക്ലാ​സി​ഫി​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യാ​യ ഐ​ആ​ർ​എ​സ് (ഇ​ന്ത്യ ര​ജി​സ്ട്രി ഓ​ഫ് ഷി​പ്പിം​ഗ്) ന്‍റെ ​മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ട​ഗ്ഗി​ൽ ക​ട​ൽ സ​ഞ്ചാ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
നി​ല​വി​ലു​ള്ള 178 മീ​റ്റ​ർ വാ​ർ​ഫി​ന് പു​റ​മേ​യാ​ണ് 100 മീ​റ്റ​ർ നീ​ള​മു​ള്ള മ​ൾ​ട്ടി പ​ർ​പ്പ​സ് പാ​സ​ഞ്ച​ർ കം ​കാ​ർ​ഗോ വാ​ർ​ഫ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മെ​ക്കാ​നി​ക്ക​ൽ എ​ൻജി​നീ​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന് മു​ക​ളി​ൽ എ​മി​ഗ്രേ​ഷ​ന്‍റെ ഒ​രു കൗ​ണ്ട​ർ തു​ട​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും കൊ​ല്ല​ത്ത് ഒ​രു​ക്കി ക​ഴി​ഞ്ഞു.എ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും നെ​റ്റ് ക​ണ​ക്ഷ​നും ല​ഭി​ക്കു​ന്ന മു​റ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​വും. ഇ​തോ​ടെ നി​ല​വി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ട​ക്കു​ന്ന ക​പ്പ​ലി​ലെ ക്രു ​ചെ​യ്ഞ്ച് സം​വി​ധാ​നം കൊ​ല്ലം തു​റ​മു​ഖ​ത്തും ന​ട​ത്താ​നാ​കും.
ഗേ​റ്റ് ഹൗ​സ്, വ​ർ​ക്ക്ഷോ​പ്പ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മ്മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
എം​പി​മാ​രാ​യ എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ, കെ. സോ​മ​പ്ര​സാ​ദ്, എം​എ​ൽഎ​മാ​രാ​യ എം. ​മു​കേ​ഷ്, എം. ​നൗ​ഷാ​ദ്, മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും