കി​ണ​റ്റി​ൽ​ വീ​ണ വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, October 23, 2020 10:26 PM IST
കു​ണ്ട​റ: വെ​ള്ളം കോ​രി​കൊ​ണ്ടി​രി​ക്കെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ​വീ​ണ വ​യോ​ധി​ക​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. അ​മ്പി​പ്പൊ​യി​ക പികെപി ​ക​വ​ല​ക്ക് സ​മീ​പം അ​നീ​ഷ്ഭ​വ​ന​ത്തി​ൽ സു​മം​ഗ​ല(72)​ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ടു​ങ്ങി​യ കി​ണ​റ്റി​ൽ വാ​യു സ​ഞ്ചാ​രം കു​റ​വാ​യി​രു​ന്നെ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ഫ​യ​ർ ആ​ൻ​ഡ്‌ റെ​സ്ക്യൂ ഓ​ഫീ​സ​ർ മി​ഥി​ലേ​ഷ്. എം. ​കു​മാ​ർ കി​ണ​റ്റി​ൽ ഇ​റ​ങ്ങി വ​ല​യും ക​യ​റും ഉ​പ​യോ​ഗി​ച്ച് മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​യോ​ധി​ക​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

ഓ​ട്ടോ​യി​ൽ മ​ദ്യ ക​ച്ച​വ​ടം; പ്ര​തി പി​ടി​യി​ൽ

പു​ന​ലൂ​ർ : പു​ന​ലൂ​ർ-​മാ​ത്ര-​അ​ടു​ക്ക​ള​മൂ​ല ഭാ​ഗ​ത്ത് ഓ​ട്ടോ​യി​ൽ ന​ട​ന്ന് വി​ദേ​ശ മ​ദ്യം ചി​ല്ല​റ വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ക​ര​വാ​ളൂ​ർ വി​ല്ലേ​ജി​ൽ മാ​ത്ര മു​റി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ അ​ജി​യേ​യും ഇയാളുടെ ഓ​ട്ടോ​റി​ക്ഷ​യും പു​ന​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.
പ്ര​തി​യി​ൽ നി​ന്ന് വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​വും വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. എ​സ്ഐ.​കൃ​ഷ്ണ​കു​മാ​ർ പ്രൊ​ബേ​ഷ​ൻ എ​സ്ഐ. മ​നോ​ജ്.​എഎ​സ്ഐ അ​മീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.