481 പേർക്ക് കൂടി കോവിഡ്
Friday, October 23, 2020 12:24 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 750 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 481 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട്, ഇ​ര​വി​പു​രം, മു​ണ്ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പെ​രി​നാ​ട്, നീ​ണ്ട​ക​ര, ശാ​സ്താം​കോ​ട്ട, തൃ​ക്കോ​വി​ല്‍​വ​ട്ടം, ഇ​ട​മു​ള​യ്ക്ക​ല്‍, വി​ള​ക്കു​ടി, ആ​ദി​ച്ച​ന​ല്ലൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, പൂ​ത​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
സ​മ്പ​ര്‍​ക്കം മൂ​ലം 478 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​രും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 174 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ശ​ക്തി​കു​ള​ങ്ങ​ര-20, കാ​വ​നാ​ട്-16, ഇ​ര​വി​പു​രം-15, മു​ണ്ട​യ്ക്ക​ല്‍-10, കു​രീ​പ്പു​ഴ-8, അ​ര്‍​ച്ച​ന ന​ഗ​ര്‍, തേ​വ​ള്ള, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും തി​രു​മു​ല്ലാ​വാ​രം, വ​ട​ക്കേ​വി​ള ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ആ​ശ്രാ​മം, കന്‍റോ​ണ്‍​മെന്‍റ്, ക​ല്ലും​താ​ഴം, കോ​ള​ജ് ജം​ഗ്ഷ​ന്‍, ച​ന്ദ​ന​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ണ്ടാ​മു​ക്കം, ത​ങ്ക​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-12, ക​രു​നാ​ഗ​പ്പ​ള്ളി-11, പു​ന​ലൂ​ര്‍-8 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പെ​രി​നാ​ട്-18, നീ​ണ്ട​ക​ര-17, ശാ​സ്താം​കോ​ട്ട-14, തൃ​ക്കോ​വി​ല്‍​വ​ട്ടം-13, ഇ​ട​മു​ള​യ്ക്ക​ല്‍, വി​ള​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും തെ​ക്കും​ഭാ​ഗം-9, അ​ഞ്ച​ല്‍, ആ​ര്യ​ങ്കാ​വ്, കി​ഴ​ക്കേ ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി, വെ​ളി​ന​ല്ലൂ​ര്‍, ക്ലാ​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും പ​ന​യം, ശൂ​ര​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഏ​രൂ​ര്‍, ച​വ​റ, പന്മ​ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, കൊ​റ്റ​ങ്ക​ര, ചാ​ത്ത​ന്നൂ​ര്‍, മ​യ്യ​നാ​ട്, വെ​ട്ടി​ക്ക​വ​ല, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ക​ര​വാ​ളൂ​ര്‍, ക​രീ​പ്ര, കു​ണ്ട​റ, കു​ല​ശേ​ഖ​ര​പു​രം, ചി​റ​ക്ക​ര, ത​ല​വൂ​ര്‍, തെന്മ​ല, തേ​വ​ല​ക്ക​ര, നെ​ടു​വ​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.

ആ​യൂ​ര്‍ സ്വ​ദേ​ശി​നി ശാ​ര​ദാ​മ്മ(72), ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ന​വാ​ബു​ദീ​ന്‍(58) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.