ബൈ​ക്കി​ലെ​ത്തിയ സംഘം വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു
Friday, October 23, 2020 12:24 AM IST
കു​ണ്ട​റ: ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​ർ സം​ഘം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ടു പ​വ​ൻ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ന​ട്ടു​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ ക​ല്ല​ട പ​ഴ​യാ​റ്റു​മു​റി വെ​ട്ടി​കാ​ട്ടു വീ​ട്ടി​ൽ ഗീ​താ കു​മാ​രി​യ​മ്മ​യു​ടെ (65)മാ​ല​യാ​ണ് പൊ​ട്ടി​ച്ചു​ക​ട​ന്ന​ത്. ഗീ​താ കു​മാ​രി​യ​മ്മ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​ണ്.

മോ​ഷ്ടാ​ക്ക​ളു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ൽ ഗീ​താ കു​മാ​രി​യ​മ്മ​യു​ടെ ക​ഴു​ത്തി​നു മു​റി​വേ​റ്റു. വീ​ട്ട​മ്മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​യ​ശേ​ഷം പൈ​ങ്ങ​വെ​ലി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​തി​രെ ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ വ​ണ്ടി നി​ർ​ത്തി ഒ​രാ​ളു​ടെ വീ​ട് അ​ന്വേ​ഷി​ച്ചു. അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ധൃ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​യാ​ൾ ഇ​റ​ങ്ങി മാ​ല​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ള്ളി​മാ​റ്റി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.