ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, October 23, 2020 12:24 AM IST
ചാ​ത്ത​ന്നൂ​ർ: വേ​ളമാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ന് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന സ്നേ​ഹാ​ല​യ​ത്തിന്‍റെ ശി​ലാ​സ്ഥാ​പ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​ലൈ​ല നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പ്ര​ഫ.​വി.​എ​സ്.​ലീ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ് 20 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി ന​ല്കി​യ ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്‌. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 20 ല​ക്ഷം രു​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണം.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​സു​ന്ദ​രേ​ശ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ.​ഡി.​ലാ​ൽ, മു​ര​ളീ​ധ​ര​ൻ പി​ള്ള സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, സെ​ക്ര​ട്ട​റി പ​ത്മാ​ല​യം ആ​ർ .രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​എം രാ​ധാ​കൃ​ഷ്ണ​ൻ, ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​മ​ൽ​രാ​ജ്, മാ​നേ​ജ​ർ ബി.​സു​നി​ൽ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ൻ, ക​ബീ​ർ, ശം​ഭു തു​ട​ങ്ങി​യ​വ​ർ പ്രസം ഗിച്ചു. ​റി​ട്ട​. ത​ഹ​സി​ൽ​ദാ​ർ എം.​ശി​വ​ശ​ങ്ക​ര​പി​ള്ള സ്ട്രെ​ച്ച​ർ കൈ​മാ​റി.