മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​ം; പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Friday, October 23, 2020 12:24 AM IST
പ​ത്ത​നാ​പു​രം:​ മ​ഞ്ച​ള്ളൂ​ർ സ്വ​ദേ​ശി ദേ​വ​രാ​ജ​ൻ കോ​വി​ഡ് മൂ​ലം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയിൽ മ​ര​ണ​പ്പെ​ട്ട് 20 ദി​വ​സം പി​ന്നി​ട്ടി​ട്ടും സം​സ്കാ​രം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​

സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​വ​രാ​ജ​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ത്തു​വാ​നു​ള്ള സ​മ്മ​ത​പ​ത്രം ആ​രോ​ഗ്യ​വ​കു​പ്പ് പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടേ​യും അ​നാ​സ്ഥ​യ്ക്കെ​തി​രെ ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​എം ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് മു​ബാ​റ​ക് അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ലാ​ലുമോ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് ചെ​യ​ർ​മാ​ൻ അ​ജി​ത്ത് പ​ട്ടാ​ഴി എ​ന്നി​വ​ർ പ്രസംഗിച്ചു.