മ​ന്ത്രി ഇ​ട​പെ​ട്ടു: ഡോ​ക്ട​ര്‍​മാ​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ചു
Friday, October 23, 2020 12:24 AM IST
കൊല്ലം: വ​നി​താ ഡോ​ക്ട​റെ ക​ളക്ട​ര്‍ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന വി​ഷ​യം ഉ​ന്ന​യി​ച്ച് കെജിഎം​ഒഎ ​ഉ​യ​ര്‍​ത്തി​യ ആ​ശ​ങ്ക​ക​ളും ത​ര്‍​ക്ക​ങ്ങ​ളും മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തു ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ന്‍ ത​യ്യാ​റാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ന്ന​യി​ച്ചി​രു​ന്ന ആ​ശ​ങ്ക​ക​ളും പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ തു​റ​ന്ന മ​ന​സോ​ടെ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ഡി​എംഒ ​ആ​ര്‍ ശ്രീ​ല​ത ഡെ​പ്യൂ​ട്ടി ഡി​എം​ഒ ജെ ​മ​ണി​ക​ണ്ഠ​ന്‍, ആ​ര്‍ സ​ന്ധ്യ, ജ​യ​ശ​ങ്ക​ര്‍, ഡിപിഎം ​ഹ​രി​കു​മാ​ര്‍, കെജി എം ​ഒ എ ​പ്ര​തി​നി​ധി​ക​ളാ​യ അ​ജ​യ​കു​മാ​ര്‍, കി​ര​ണ്‍, ക്ലെ​നി​ന്‍, എ​ന്‍. റീ​ന തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു