വേറിട്ട പഠനശൈലി ഒരുക്കി ത​ല​വൂ​ര്‍ ഗ​വ. യുപി സ്കൂ​ൾ
Friday, October 23, 2020 12:24 AM IST
പ​ത്ത​നാ​പു​രം:​ കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നൊ​പ്പം വേ​റി​ട്ട പ​ഠ​ന​ശൈ​ലി കൊ​ണ്ടും മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ഒ​രു സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യം. ​ത​ല​വൂ​ര്‍ ഗ​വ യു ​പി സ്കൂ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വി​ജ്ഞാ​ന​വും വി​നോ​ദ​വും പ​ക​രു​ന്ന പു​തി​യ രീ​തി​ക​ളി​ല്‍ പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്കു​ന്ന​ത്.
​ക്ലാ​സ് മു​റി​ക​ളി​ലെ അ​ധ്യ​യ​ന​ത്തി​ല്‍ നി​ന്നും​ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ പ​ഠ​ന​സ​മ​യ​ത്തി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി. ​ഈ പ​രി​മി​തി​ക​ളെ പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളി​ലെ സ​ര്‍​ഗാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം​കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി പ​ഠ​നം ന​ട​ത്തു​ന്ന​ത്.​
നി​ല​വി​ല്‍ വി​ക്ടേ​ഴ്സ് ചാ​ന​ല്‍ വ​ഴി ന​ട​ക്കു​ന്ന ക്ലാ​സു​ക​ള്‍ കു​ട്ടി​ക​ള്‍ കാ​ണു​ക​യും അ​തി​ന​നു​സൃ​ത​മാ​യി അ​താ​ത് ക്ലാ​സു​ക​ളു​ടെ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ സം​ശ​യ​ദൂ​രീ​ക​ര​ണം ന​ട​ത്തി വ​ര്‍​ക് ഷീ​റ്റു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്യും.​ ഈ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഗ്രൂ​പ്പി​ലി​ടും.
​ഇ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ല്‍ ക്ലാ​സു​ക​ള്‍ സാ​ഹി​ത്യ​വു​മാ​യും മ​റ്റ് സാം​സ്കാ​രി​ക മേ​ഖ​ല​ക​ളു​മാ​യും പ​ഠ​ന​വു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി ന​ല്കു​ന്ന​തി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​കാ​സ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​യ​ത്.​

മ​ജീ​ഷ്യ​ന്‍ ആ​ര്‍.സി ​ബോ​സി​നെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഗ​ണി​ത​വും മാ​ജി​കും എ​ന്ന ക്ലാ​സാ​ണ് ആ​ദ്യം സം​ഘ​ടി​പ്പി​ച്ച​ത്.​ വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ഈ ​പ​രി​പാ​ടി വി​ദ്യാ​ര്‍​ഥി​ക​ളും,ര​ക്ഷി​താ​ക്ക​ളും ഒ​രു​പോ​ലെ സ്വീ​ക​രി​ച്ചു​വെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സോ​മ​നാ​ഥ​ശ​ര്‍​മ പ​റ​ഞ്ഞു.​

ക​ലാ,സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ ഉ​ള്‍​പ്പെ​ടു​ത്തി എ​ല്ലാ മാ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.