മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മം പി​ന്‍​വ​ലി​ക്ക​ണം: ഷി​ബു ബേ​ബി​ജോ​ണ്‍
Friday, October 23, 2020 12:24 AM IST
നീ​ണ്ട​ക​ര: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​ര്‍എ​സ്​പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷി​ബു ബേ​ബി​ജോ​ണ്‍. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മ​ത്തി​നെ​തി​രെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ൽ ആ​ര്‍​എ​സ്പ, യു​റ്റി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന​ന്‍​സ് ക​ത്തി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ​യും ജ​ന​കീ​യ അ​ഭി​പ്രാ​യം തേ​ടാ​തെ​യു​മാ​ണ് നി​യ​മം കൊ​ണ്ട് വ​ന്ന​ത്. അ​ന്ന​ന്നു​ള്ള വ​ക​യ്ക്കാ​യി ചെ​റു​വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലു​മാ​യി ജീ​വ​ന്‍ പ​ണ​യം വ​ച്ച് ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​റു​തി കാ​ല​ത്തി​ല്‍ കൈ​യ്യി​ട്ടു​വാ​രാ​ന്‍ മാ​ത്രം അ​ധഃ​പ​തി​ച്ചു​പോ​യോ കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍.
ഒ​രു രാ​ജ്യം ഒ​രു നി​കു​തി എ​ന്ന സ​മ്പ്ര​ദാ​യ​ത്തി​ല്‍ നി​ന്നു​പോ​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ അ​ന്യാ​യ​ ചു​ങ്ക​പ്പി​രി​വി​ലൂ​ടെ പ​ട്ടി​ണി​യി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ന​യി​ക്കു​ന്ന​ത്. ‌അധ്വാ​നി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ല്‍ നി​ന്നും നോ​ക്കു​കൂ​ലി വാ​ങ്ങി​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.
നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ല്‍ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​യി​ൽ ​സി.​പി.​സു​ധീ​ഷ്കു​മാ​ര്‍, ആ​ര്‍​എ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ​ജ​സ്റ്റി​ന്‍ ജോ​ണ്‍, യുറ്റി​യുസി നേ​താ​ക്ക​ളാ​യ ശി​വ​ന്‍​കു​ട്ടി, സു​ഭാ​ഷ്കു​മാ​ര്‍, ഷാ​ന്‍ മു​ണ്ട​ക​ത്തി​ല്‍, ഹ​രി മ​ണ്ണാ​ശ്ശേ​രി​ല്‍, ജോ​സി നീ​ണ്ട​ക​ര, ന​വീ​ന്‍, സാ​ബു, ജ​യ​കു​മാ​ര്‍, എ.​കെ.​ജി.​ബെ​ന്‍​സി​ഗ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ ഓ​ര്‍​ഡി​ന​ന​ന്‍​സ് ക​ത്തി​ച്ചു​കൊ​ണ്ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ആ​ര്‍എ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ജ്മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര പ​രി​പാ​ടി​യി​ൽ കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മീ​നാ​കു​മാ​രി, അ​ഡ്വ:​വി​ഷ്ണു​മോ​ഹ​ന്‍, ഫ്രാ​ൻ​സി ശ​ക്തി​കു​ള​ങ്ങ​ര, ബാ​നി, കി​ഷോ​ര്‍ ഷാ​ജി, പു​ഷ്പ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.