ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിൽ ശുചീകരണം നടത്തി
Wednesday, October 21, 2020 11:07 PM IST
ചാത്തന്നൂർ: പിടിഎയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ ഗവ.യുപി സ്കൂൾ പരിസരം കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തി. പിടിഎ ഭാരവാഹികൾക്കൊപ്പം പ്രഥമാധ്യാപകൻ വൈ.നാസറുദീൻ, പിടിഎ പ്രസിഡന്‍റ് ജെ.ഷാജിമോൻ, സ്റ്റാഫ് സെക്രട്ടറി ഡി.കെ സാബു , അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ. നിൽപ് സമരം നടത്തി

ച​വ​റ : കേ​ര​ളാ സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെഎ​സ്എ​സ്പിഎ) ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല്‍​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ​ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ഒപി​യും ഓ​പ്ഷ​നും ഉ​ള്‍​പ്പെ​ടു​ത്തു​ക, പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ക, ഡിഎ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം . ​പ​രി​പാ​ടി കോ​ണ്‍​ഗ്ര​സ് ച​വ​റ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു അ​ഞ്ജു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​വ​റ കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​മ​നോ​ഹ​ര​ന്‍, കെഎ​സ്എ​സ് പി എ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ബ​ഷീ​ര്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍​പി​ള​ള, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, റ​ഷീ​ദ് കു​ഞ്ഞ്, ഹ​ര്‍​ഷ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു .