വ​യോ​ധി​ക തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു
Wednesday, October 21, 2020 11:06 PM IST
ചാ​ത്ത​ന്നൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ ദേഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് സ്വദേശിനിയായ 65 കാരിയെ ​പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ചു പോ​യ ഇവർ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​ കൊളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി ഉ​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി, ഇ​വ​രു​ടെ മ​ക​ൾ ശ്രീ​ദേ​വി​യെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെത്തു.