ചവറയിൽ ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Monday, October 19, 2020 11:13 PM IST
ച​വ​റ: ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ൽ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പോ​രു​ക്ക​ര ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി ച​വ​റ ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ന്‍റെ എ​യ​ർ ബാ​ഗ് കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​ന്‍റെ മു​ൻ​വ​ശ​വും ഗ്ലാ​സും ത​ക​ർ​ന്നു.