ച​ല​ന നി​യ​മ​ങ്ങ​ൾ രേ​ഖാ​ചി​ത്ര​മാ​ക്കി​യ അ​ഖി​ൽ ബാ​ബു​വി​നെ ആ​ദ​രി​ച്ചു
Monday, October 19, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: വു​ഡ് കാ​ർ​വിം​ഗി​ലൂ​ടെ ന്യൂ​ട്ട​ൻ ച​ല​ന നി​യ​മ​ങ്ങ​ൾ പെ​ൻ​സി​ലി​ൽ കൊ​ത്തി​യെ​ടു​ത്ത് ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ലും ഇ​ൻ​ഡ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ലും ഇ​ടം നേ​ടി​യ അ​ഖി​ൽ ബാ​ബു​വി​ന് മാ​തൃ​വി​ദ്യാ​ല​യ​മാ​യ കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ദ​ര​വ്. അ​നു​മോ​ദ​ന സ​മ്മേ​ള​നം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ഷാ​ജു​മോ​ൻ, ആ​ലീ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ന്‍റെ ഉ​പ​ഹാ​ര​വും ചടങ്ങിൽ സ​മ്മാ​നി​ച്ചു.