കുളത്തൂപ്പുഴയിലെ ശ്മശാന നിർമാണം; കരാറുകാരൻ പിന്മാറി
Monday, October 19, 2020 11:12 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തിയായ ആ​ധു​നി​ക സൗക​ര്യ​ങ്ങ​ളു​ള്ള ശ്മ​ശാ​നം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യി​ല്ലാ​തെ വ​ന്ന​തോ​ടെ ക​രാ​റു​കാ​ര​ന്‍ പി​ന്‍​മാ​റി.
പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ വെ​റും സ്വ​പ്നം മാ​ത്ര​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. ര​ണ്ടും മൂ​ന്നും സെ​ന്‍റു സ്ഥ​ലം മാ​ത്ര​മു​ള്ള സാ​ധാ​ര​ണ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ മ​ര​ണ​പ്പെ​ട്ടാ​ല്‍ വീ​ടും അ​ടു​ക്ക​ള​യും പൊ​ളി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി സം​സ്ക​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ല്‍ നി​ന്നും മോ​ച​ന​മെ​ന്ന നി​ല​യി​ല്‍ ആ​ധു​നി​ക രീ​തി​യി​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്മ​ശാ​നം നി​ര്‍​മ്മി​ക്കു​ന്ന​തി​നു വേ​ണ്ടി 75 ല​ക്ഷം രൂ​പ ചി​ല​വ് പ്ര​തീ​ഷി​ക്കു​ന്ന പ​ദ്ധ​തി​യായിരുന്നു ഇത്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി 45 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​സ്റ്റ്‌​ഫോ​ഡ് ഏ​ജ​ൻ​സി​ക്കാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ​ച്ചു​മ​ത​ല ന​ല്‍​കി​യി​രു​ന്ന​ത്. ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ദേശി​ച്ചി​രു​ന്ന​ത്. സെ​ക്യൂ​രി​റ്റി ചേ​മ്പ​റും ടോ​യി​ല​റ്റ് സം​വി​ധാ​ന​വും ജ​ല​വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ഒ​രു​ക്കാ​നും കൂ​ടാ​തെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ആ​ളി​നെ നി​യ​മി​ച്ച് ശ​വ ദാ​ഹ​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി.
എ​ന്നാ​ല്‍ ക​രാ​ര്‍ വ​ച്ചു​വെ​ങ്കി​ലും ശ്മ​ശാ​ന നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​യാ​തൊ​രു തു​ട​ര്‍ ന​ട​പ​ടി​യും കൈ​കൊ​ള്ളാ​തി​രി​ക്കു​ക​യും ശ്മ​ശാ​ന​ത്തി​ലേ​യ്ക്ക് വൈ​ദ്യു​തി എ​ത്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ നി​ര്‍​മ്മാ​ണ​ത്തി​ല്‍ നി​ന്നും ക​രാ​റു​കാ​ര​ന്‍ പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു. വ​ന​ത്താ​ല്‍​ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന​തി​നാ​ല്‍ ഇ​വി​ടേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​തി​നാ​യി ഭ​ര​ണ​സ​മി​തി യാ​തൊ​രു ഇ​ട​പെ​ടീ​ലും ന​ട​ത്തി​യി​ല്ല. ഇ​തി​നി​ടെ ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഏ​ജ​ന്‍​സി പ​ദ്ധ​തി​യി​ല്‍ നി​ന്നും പൂ​ര്‍​ണമാ​യും കൈ​യൊ​ഴി​യു​കാ​യാ​യി​രു​ന്നു.