ന​വീ​ക​രി​ച്ച കൊ​ല്ലം, താ​ന്നി ബീ​ച്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 22 ന്
Monday, October 19, 2020 11:12 PM IST
കൊല്ലം: ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടിയുടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച കൊ​ല്ലം ബീ​ച്ചി​ന്‍റേയും താ​ന്നി ബീ​ച്ചി​ന്‍റേ​യും ഉ​ദ്ഘാ​ട​നം 22 ന് ​രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും.
കൊ​ല്ലം ബീ​ച്ച് 1.57 കോ​ടി ചെ​ല​വി​ലും താ​ന്നി​യി​ലേ​ത് 68.4 ല​ക്ഷ​ത്തി​നു​മാ​ണ് ന​വീ​ക​രി​ച്ച​ത്. ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ വി​ശി​ഷ്ടാ​തി​ഥി​യാ​കും. എം ​പി മാ​രാ​യ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കെ ​സോ​മ​പ്ര​സാ​ദ്, എം ​എ​ല്‍ മാ​രാ​യ എം ​മു​കേ​ഷ്, ജി ​എ​സ് ജ​യ​ലാ​ല്‍, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ്, ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി ​ബാ​ല​കി​ര​ണ്‍, ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം ​മു​കേ​ഷ് എം ​എ​ല്‍ എ, മേ​യ​ര്‍ ഹ​ണി​ബ​ഞ്ച​മി​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ് ഗീ​താ​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍ വി​നീ​ത വി​ന്‍​സ​ന്‍റ് ഡി ​റ്റി പി ​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ക്‌​സ് ഏ​ണ​സ്റ്റ്, ജി ​മു​ര​ളീ​ധ​ര​ന്‍, എ ​കെ സ​വാ​ദ്, കെ ​ശ്രീ​കു​മാ​ര്‍, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ക​മ​ല​മ്മ, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ ന​ദീ​ര്‍, ഡി ​റ്റി പി ​സി സെ​ക്ര​ട്ട​റി സി ​സ​ന്തോ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
താ​ന്നി-​മു​ക്കം ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ​, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍ ല​ക്ഷ്മ​ണ​ന്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് രാ​ജീ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് ഫ​ത്ത​ഹു​ദ്ദീ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി ​എ​സ് വി​പി​ന്‍, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ലീ​ന ലോ​റ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.