ലോ​റി ക​ട​ന്നുപോകവെ ചവറയിൽ പാ​ലം ത​ക​ർ​ന്നു
Monday, October 19, 2020 11:12 PM IST
ച​വ​റ: മെ​റ്റ​ൽ​ ക​യ​റ്റി​വ​ന്ന ലോ​റി പാ​ലം ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ലം ത​ക​ർ​ന്നു. ലോ​റി​യു​ടെ പി​ൻ​ഭാ​ഗം പാ​ല​ത്തി​ല​ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ഒന്പതിനാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യ്ക്ക് പ​ടി​ഞ്ഞാ​റ് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള പ​ന്മ​ന ഇ​ട​വ​ട്ട​യി​ൽ പാ​ല​മാ​ണ് ലോ​റി ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക്കാ​യു​ള്ള മെ​റ്റ​ൽ പാ​ല​ത്തി​ലൂ​ടെ കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ പാ​ലം ത​ക​ർ​ന്ന് ലോ​റി​യു​ടെ പി​ൻ​ഭാ​ഗം പാ​ല​ത്തി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഭ​വ​സ്ഥ​ല​തെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പൊ​തു പ്ര​വ​ർ​ത്ത​ക​രും വി​വ​രം ക​മ്പ​നി​യി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി​യി​ൽ നി​ന്നും ക്ര​യി​ൻ എ​ത്തിച്ച് മെ​റ്റ​ലു​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി ലോ​റി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.