ഉ​യ​ര്‍​ന്ന രോ​ഗ​മു​ക്തി: ഗൃ​ഹ​ചി​കി​ത്സ വി​ജ​യ​ത്തി​ലേ​ക്ക്
Sunday, October 18, 2020 11:15 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ നാ​ലാ​യി​ര​ത്തി​ല​ധി​ക​മാ​ണെ​ന്നും, ഗൃ​ഹ​ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ന്ന​ത് തു​ലോം കു​റ​വാ​യ​ത് ഗൃ​ഹ​ചി​കി​ത്സ​യു​ടെ വി​ജ​യ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​ര്‍ നാ​ലി​നാ​ണ് ഗൃ​ഹ​ചി​കി​ത്സ ആ​രം​ഭി​ച്ച​ത്.
ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഗൃ​ഹ​ചി​കി​ത്സാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കു​മ്പോ​ള്‍ ആ​ദ്യം നേ​രി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഗൃ​ഹ​ചി​കി​ത്സ​യു​ടെ ഗു​ണ​വ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നാ​യി. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ട് ഗൃ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബോ​ധ്യ​പ്പെ​ട്ട് ശു​പാ​ര്‍​ശ ചെ​യ്യു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് ഗൃ​ഹ​ചി​കി​ത്സ​യ്ക്ക് അ​ര്‍​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലാ​ത്ത​വ​രും നേ​രി​യ പ​നി, ചു​മ, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രു​മാ​യ രോ​ഗി​ക​ള്‍​ക്കാ​ണ് ഗൃ​ഹ​ചി​കി​ത്സ​യ്ക്ക് അ​ര്‍​ഹ​ത​യു​ള്ള​ത്. ഇ​വ​ര്‍​ക്ക് വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ടെ​ലി ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ വ​ഴി ന​ല്‍​കി​വ​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് അ​വ​ശ്യം​വേ​ണ്ട കൗ​ണ്‍​സ​ലി​ങ്ങും കൊ​ടു​ക്കു​ന്നു. രോ​ഗി​ക്ക് വേ​ണ്ട മ​രു​ന്നു​ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍, ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള്‍ എ​ന്നി​വ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്തു. ഗൃ​ഹ​ചി​കി​ത്സ​യു​ടെ ഫ​ല​പ്രാ​പ്തി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ രോ​ഗി​ക​ള്‍​ക്ക് ഇ​ട​യി​ല്‍ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു.
ഒ​രാ​ള്‍ പോ​സി​റ്റീ​വ് ആ​യാ​ല്‍ ആ​ദ്യം ആ ​വീ​ട്ടി​ലെ പ്രൈ​മ​റി ഹൈ ​റി​സ്‌​ക് കോ​ണ്‍​ടാ​ക്റ്റു​ള്ള​വ​ര്‍ സാ​ധാ​ര​ണ പോ​സി​റ്റീ​വ് ആ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ആ​യി​രു​ന്ന​വ​ര്‍ ആ​രും പി​ന്നീ​ട് പോ​സി​റ്റീ​വ് ആ​യി​ട്ടി​ല്ല. ഇ​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണ് ഡി ​എം ഒ ​പ​റ​ഞ്ഞു.