കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അറസ്റ്റിൽ
Friday, October 16, 2020 10:56 PM IST
പ​ത്ത​നാ​പു​രം:​ സ​ർ​വീ​സ് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​ത​ക്കെ​ണി​യൊ​രു​ക്കി കാ​ട്ടു പ​ന്നി​യെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പ​ത്ത​നാ​പു​ര​ത്ത് വ​ന​പാ​ല​ക സം​ഘം പി​ടി​കൂ​ടി. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് മൂ​ന്ന് പേ​ർ ഒ​ളി​വി​ലാ​ണ്.​
ഇ​റ​ച്ചി​യും കാ​ട്ടു​പ​ന്നി​യു​ടെ കു​ഴി​ച്ചു​മൂ​ടി​യ അ​വ​ശി​ഷ്ട​ങ്ങ​ളും വേ​ട്ട​യാ​ടി​പ്പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല ക​ല്ലാ​മു​ട്ടം ആ​ശാ​രി​കൂ​പ്പ് ബി​ജു​ഭ​വ​നി​ൽ സ​ന്തോ​ഷ്(35), ക​ല്ലാ​മു​ട്ടം ആ​ശാ​രി​ക്കൂ​പ്പ് സ്നേ​ഹാ​ല​യ​ത്തി​ൽ വ​ർ​ഗീ​സ്(53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
മ​റ്റ് പ്ര​തി​ക​ളാ​യ ക​ല്ലാ​മു​ട്ടം ചെ​ട്ടി​യ​രി​യ​ത്ത് വീ​ട്ടി​ൽ തോ​മ​സ് വ​ർ​ഗീ​സ്(60), അ​ഭി ഭ​വ​നി​ൽ ദാ​മോ​ദ​ര​ൻ പി​ള്ള(49), ക​ല്ലം​കു​ഴി വീ​ട്ടി​ൽ രാ​ജ​ൻ(53) എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ​വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് പ​ത്ത​നാ​പു​രം റേ​ഞ്ച് വ​ന​പാ​ല​ക സം​ഘം അ​റി​യി​ച്ചു.
സ​ർ​വീ​സ് ലൈ​നി​ൽ നി​ന്ന് ക​ണ​ക്ഷ​ൻ വ​ലി​ച്ച് കെ​ണി​യു​ണ്ടാ​ക്കി കാ​ട്ടു​പ​ന്നി​യെ കെ​ണി​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യാ​ണ് വേ​ട്ട​യാ​ടി​യ​ത്. ഷോ​ക്കേ​റ്റ് വീ​ണ പ​ന്നി​യെ ഇ​റ​ച്ചി​യാ​ക്കി പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ഇ​റ​ച്ചി​യാ​ക്കി​യ ശേ​ഷം കു​ഴി​ച്ചു​മൂ​ടി​യ കാ​ട്ടു​പ​ന്നി​യു​ടെ ത​ല​യ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ പു​ന്ന​ല ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ ​നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.