അ​വാ​ർ​ഡ് നി​റ​വി​ൽ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി; ന്യൂ​ട്ട​ന്‍റെ ച​ല​ന നി​യ​മ​ങ്ങ​ള്‍ പെ​ന്‍​സി​ല്‍ മു​ന​യി​ല്‍
Friday, October 16, 2020 10:56 PM IST
കൊ​ട്ടാ​ര​ക്ക​ര: ​ന്യൂ​ട്ട​ന്‍റെ മൂ​ന്ന് ച​ല​ന നി​യ​മ​ങ്ങ​ള്‍ പെ​ന്‍​സി​ല്‍ മു​ന​യി​ല്‍ ആറു മ​ണി​ക്കൂ​ര്‍ 30 മി​നി​ട്ടിനു​ള്ളി​ല്‍ കൊ​ത്തി​യെ​ടു​ത്ത​തി​ന് കൊ​ട്ടാ​ര​ക്ക​ര​ സ്വദേശി‍ക്ക് ഇ​ന്‍​ഡ്യ​ാബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡും, ഏ​ഷ്യാ​ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡും ല​ഭി​ച്ചു.
സി​വി​ല്‍ എ​ഞ്ചീ​ന​യ​ര്‍ ആ​യ പു​ല​ണ്‍ കൊ​ച്ചു​ക​ളീ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍​ബാ​ബു ആ​ണ് റെ​ക്കോ​ര്‍​ഡി​ന് ഉ​ട​മ​യാ​യ​ത്. മൈ​ക്രോ ആ​ര്‍​ട്ട് വ​ഴി​യാ​ണ് പെ​ന്‍​സി​ലി​ല്‍ ശി​ല്പം കൊ​ത്തി​യ​ത്.​ ക്ലേ കൊ​ണ്ടു​ള്ള ശി​ല്‍​പങ്ങ​ളി​ല്‍ ആ​യി​രു​ന്നു തു​ട​ക്കം. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ബി​ഗ് പി​ക്ച​ര്‍ എ​ന്ന പേ​രി​ല്‍ അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളാ​യ 400 പേ​രും ചേ​ര്‍​ന്ന് വ​ര​ച്ച ചി​ത്ര​ത്തി​ന് ക​ലാം​സ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സി​ലും ഇ​ടം കി​ട്ടി. അ​ഖി​ല്‍​സ് മി​നി വേ​ള്‍​ഡ് എ​ന്ന ഫേ​യ്‌​സ് ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് ത​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.