കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, October 1, 2020 2:02 AM IST
കൊ​ട്ടാ​ര​ക്ക​ര: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ണ്ടാ​ർ എ​റ​ണാ​കു​ളം മു​ക്ക് പൂ​ര​ത്തി​ൽ (കോ​ട്ട വി​ള) ആ​ർ.​വി​നോ​ദ് കു​മാ​റി​ന്‍റെ (സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ, ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം) മ​ക​ൻ ന​ന്ദു​വി​നോ​ദ് (23) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ദേ​ശീ​യ പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ന്ദു​വും മൂ​ന്നു സ​ഹ​പാ​ഠി​ക​ളും ഇ​വി​ടെ ഒ​രു ഹോം ​സ്റ്റേ​യി​ൽ താ​മ​സി​ച്ച് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ കാ​പ്പി കു​ടി​ക്കു​ന്ന​തി​നാ​യി പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​യ ഇ​വ​രു​ടെ കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി ക​ല്ലു​വാ​തു​ക്ക​ൽ സ്കൂ​ളി​നു സ​മീ​പ​മു​ള്ള മ​തി​ലി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു പേ​രെ​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹൈ​വേ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദു അ​ന്നു മു​ത​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് കാ​റോ​ടി​ച്ചി​രു​ന്ന​ത് ന​ന്ദു​വാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ട്ടു​വ​ള​പ്പി​ൽ. ഉ​ദ​യ ശ്രീ​യാ​ണ് അ​മ്മ. അ​ന​ന്ദു​വി​നോ​ദ് സ​ഹോ​ദ​ര​നും.