വീ​ണ്ടും ച​വ​റ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണാ​യി
Tuesday, September 29, 2020 10:38 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 4 , ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളാ​യ 4 ,5 ,7 ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ ,തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 ,13 ,14 ,15 ,18 ,23 എ​ന്നീ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ലാ​ണ്.
ക്രി​ട്ടി​ക്ക​ൽ​ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ഇ​ള​വു​ക​ളും അ​നു​വ​ദി​ക്കു​ക​യി​ല്ല. ഏ​റ്റ​വും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മെ ജ​ന​ങ്ങ​ളെ വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​വാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം നാലു വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്.
എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് രോ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​ട്ടു​ള​ള മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​ക്കാ​ണ് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . ഇ​ട​റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് അ​ട​ച്ചു . ഒ​രോ പ്ര​ദേ​ശ​ത്തും ഒ​രു വ​ഴി മാ​ത്ര​മാ​ക്കി​യി​രി​ക്കും അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കാ​യി തു​റ​ന്ന് ഇ​ടു​ന്ന​ത്. ഇ​വി​ടം പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​വും.
ഡ്രോ​ണ്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.​നി​യ​മം ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി എ​ല്ലാ​യി​ട​ത്തും മ​ഫ്ടി​യി​ൽ പോ​ലീ​സു​ള്‍​പ്പെ​ട​യു​ള​ള​വ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കും.​നി​യ​മം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ച​വ​റ സിഐ എ ​നി​സാ​മു​ദീ​ന്‍ പ​റ​ഞ്ഞു.