ചാത്തന്നൂരിൽ മ​ത്സ്യകു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Tuesday, September 29, 2020 10:38 PM IST
ചാ​ത്ത​ന്നൂ​ർ : ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​ര​വൂ​ർ ന​ഗ​ര​സ​ഭ സ​ഭ​യി​ലെ​യും മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ കാ​ർ​പ്പ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്.​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡി.​ഗി​രി കു ​മാ ർ, ​മൈ​ല​ക്കാ​ട് സു​നി​ൽ, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് കു​മാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​ശം​ഭു ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ എ.​ര​മ, പ​ഞ്ചാ​യ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ഗ​ന്ധി, നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.