ജോ​യി​ന്‍റ് ആ​ര്‍ ടി ​ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചെ​ന്ന്
Tuesday, September 29, 2020 10:38 PM IST
പ​ത്ത​നാ​പു​രം:​ ജോ​യി​ന്‍റ് ആ​ര്‍ ടി ​ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.​ ഇ​ല്ലാ​ത്ത വി​ക​സ​ന​വും പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് എം​എ​ല്‍​എ ന​ട​ത്തു​ന്ന​ത്.​ പ്ര​തി​പ​ക്ഷ ബ​ഹു​മാ​ന​മി​ല്ലാ​തെ​യാ​ണ് എം​എ​ല്‍​എ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജെ ​എ​ല്‍ ന​സീ​ര്‍, ക​ണ്‍​വീ​ന​ര്‍ അ​ന​സ് ഹ​സ​ന്‍ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.

ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ വാ​ർ​ഡു​കൾ

പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. വാ​ഴ​വി​ള വാ​ർ​ഡ് പ​ട്ടി​ക​ജാ​തി ജ​ന​റ​ൽ സീ​റ്റാ​യ​പ്പോ​ൾ ന​രി​യ്ക്ക​ൽ വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ സീ​റ്റാ​യി. അ​ടു​ക്ക​ള മൂ​ല, വ​ട്ട​മ​ൺ, നി​ര​പ്പ​ത്ത്, പൊ​യ്ക​മു​ക്ക്, കു​രി​യി​ലും മു​ക​ൾ, കു​ണ്ടു​മ​ൺ, നെ​ടു​മ​ല വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ സീ​റ്റു​ക​ളാ​യി മാ​റി. മാ​ത്ര, നീ​ലാ​മ്മാ​ൾ, ക​ര​വാ​ളൂ​ർ ടൗ​ൺ, അ​യ​ണി​ക്കോ​ട്, വെ​ഞ്ചേ​മ്പ്, ചേ​റ്റു​കു​ഴി, തേ​വി​യോ​ട് എ​ന്നി​വ ജ​ന​റ​ൽ സീ​റ്റു​ക​ളാ​ണ്.

കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കൊല്ലം: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ സ്‌​കാ​റ്റേ​ര്‍​ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ 31 വ​രെ സ​മ​ര്‍​പ്പി​ക്കാ​ം. ഫോ​ണ്‍: 0474-2749334.