കൊ​ല്ലം -ആ​യൂ​ർ ഫൊ​റോ​നാ സിഎആർപി രൂ​പീ​ക​രി​ച്ചു
Tuesday, September 29, 2020 10:38 PM IST
ആയൂർ: കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ് പ്രൊട്ടക്ഷൻ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. സ​മു​ദാ​യ അ​വ​ബോ​ധ​വും ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സം​ര​ക്ഷ​ണ​വു​മാ​ണ് സം​ഘ​ട​ന​യു​ടെ മു​ഖ്യ​ല​ക്ഷ്യ​ങ്ങ​ൾ. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​ഖ്യ​പി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളെ​കു​റി​ച്ച് സ​മു​ദാ​യ അം​ഗ​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കു​ക​യും ആ​നൂ​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നേ​ടി എ​ടു​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കുക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ൾ. നി​ല​വി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ 20 ഓ​ളം യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും 40 പേ​ർ അ​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഫാ.തോ​മ​സ് കാ​ര​ക്കാ​ട്ട് ഡ​യ​റ​ക്ട​ർ ആ​യ സ​മി​തി​യി​ൽ മാ​ക്സ്മി​ല​ൻ തോ​മ​സ് പ​ള്ളി​പ്പു​റ​ത്തു, സി​ജോ ജോ​സ​ഫ് കൂ​ട​ത്തി​നാ​ൽ എ​ന്നി​വ​രെ ഫൊ​റോ​നാ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.