കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 29, 2020 10:38 PM IST
ശാ​സ്​താം​കോ​ട്ട: അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ശാ​സ്താം​കോ​ട്ട ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ശൂ​ര​നാ​ട് വ​ട​ക്കു ഗി​രി​പു​രം മ​ധു​രി​മ​യി​ൽ മ​ധു​വി​ന്‍റെ മ​ക​ൾ മ​ധു​രി​മ (20)അ​ബ​ദ്ധ​വ​ശാ​ൽ വീ​ട്ടു മു​റ്റ​ത്തെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പി​താ​വ് മ​ധു കി​ണ​റ്റി​ലി​റ​ങ്ങി മ​ക​ളെ മു​ങ്ങി​താ​ഴാ​തെ നി​ല​നി​ർ​ത്തി, സ​ഹാ​യ​ത്തി​നു മ​റ്റൊ​രു നാ​ട്ടു​കാ​ര​നും കി​ണ​റ്റി​ലി​റ​ങ്ങി. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യു​മാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​ ഫയർഫോഴ്സ് റോ​പ്പ്, നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഫ​യ​ർ ആൻഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നി​സാ​മു​ദീ​ൻ കി​ണ​റ്റി​ലി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.