ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, September 29, 2020 12:31 AM IST
ശാ​സ്താം​കോ​ട്ട: പ​ള്ളി​ക്ക​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ച​വ​റ സൗ​ത്ത് തെ​ക്കും​ഭാ​ഗം ജ​യ് ഗു​രു​ദേ​വി​ൽ ഷൈ​നി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​ൻ ഇ​ന്ദ്ര​ജി​ത്ത് (19) ആ​ണ് മ​രി​ച്ച​ത്. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​മു​റി മ​ണ്ണി​ട്ട ഡാ​മി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ദ്ര​ജി​ത്ത് ചു​ഴി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.