അ​നു​ശോ​ചി​ച്ചു
Monday, September 28, 2020 10:22 PM IST
കൊ​ല്ലം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ മു​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​നും 40 വ​ര്‍​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി​യു​ടെ എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​നു​ശോ​ചി​ച്ചു.
ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളി​ല്‍ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ച്ചു​കൊ​ണ്ട് സം​ശു​ദ്ധ രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സ​ത്യ​സ​ന്ധ​മാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ള്‍​ക്ക് എ​ക്കാ​ല​ത്തും സ്വീ​കാ​ര്യ​നാ​യ ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സ് എ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് അ​നു​സ്മ​രി​ച്ചു.
കേ​ര​ള​ത്തി​ലെ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യെ​ന്ന നി​ല​യി​ലും ര​ജ്സ്ട്രേ​ഷ​ന്‍, ഖാ​ദി എ​ന്നീ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മ​ന്ത്രി​യെ​ന്ന നി​ല​യി​ലും അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ഫ്.​തോ​മ​സ് മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ളാ​ത്ത രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്നു​വെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
കൊ​ല്ലം: സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണം തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എം) ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ത്ത​രം വേ​റി​ട്ട വ്യ​ക്തി​ക​ളെ ജ​നം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​നു​ശോ​ച​ന കു​റി​പ്പി​ൽ നെ​റ്റോ പ​റ​ഞ്ഞു.
കൊ​ല്ലം: സി.​എ​ഫ്.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്(​ബി) സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എ​ൻ.​എ​സ്.​വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. അ​ദ്ദേ​ഹം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​കാ പു​രു​ഷ​നും മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​മാ​യി​രു​ന്നു​വെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
ശാ​സ്താം​കോ​ട്ട: സി ​എ​ഫ് തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം)​ജി​ല്ലാ​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന​ത്തു ബാ​ല​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.