ജാ​ഗ്ര​ത കൈ​വെ​ടി​യു​ന്നു​വെ​ന്ന്
Monday, September 28, 2020 10:22 PM IST
കൊ​ല്ലം : ജാ​ഗ്ര​ത കൈ​വെ​ടി​യു​ന്ന​തി​നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്നു​വെ​ന്ന് കൊ​ല്ലം പീ​പ്പീ​ൾ സോ​ഷ്വേ- ക​ൾ​ച്ച​റ​ൽ ഫോ​റം. രോ​ഗം ഇ​ത്ര​യേ​റെ ഭീ​ക്ഷ​ണി ഉ​യ​ർ​ത്താ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന ജാ​ഗ്ര​ത ഇ​പ്പോ​ൾ പു​ല​ർ​ത്തു​ന്നി​ല്ല.
ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ല​പ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ്ഥി​തി. മാ​സ്ക് ധ​രി​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ എ​ല്ലാം കോ​വി​ഡി​ന് മു​ൻ​പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ​യാ​വു​ക​യാ​ണ് ക​രു​ത​ലു​ക​ൾ. സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു സാ​ധാ​ര​ണ​മാ​യി​രു​ന്ന കൈ​ക​ഴു​ക​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്.
എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ​ങ്ങും ത​ന്നെ സാ​നി​റ്റൈ​സ​ർ പോ​ലും കാ​ണാ​നി​ല്ല. അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ്, ജ​ന. സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.