341 പേർക്ക് കൂടി രോഗബാധ
Monday, September 28, 2020 10:22 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​യി. 341 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പ​ള്ളി​ത്തോ​ട്ടം, അ​യ​ത്തി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​രു​നാ​ഗ​പ്പ​ള്ളി, നീ​ണ്ട​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 340 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 143 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. പ​ള്ളി​ത്തോ​ട്ടം-23, അ​യ​ത്തി​ല്‍-16, പു​ള്ളി​ക്ക​ട-ഒന്പത്, ഇ​ര​വി​പു​രം, പു​ന്ത​ല​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ത​ങ്ക​ശ്ശേ​രി, വാ​ടി ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ആ​ശ്രാ​മം, ക​ട​പ്പാ​ക്ക​ട, ത​ട്ടാ​മ​ല, താ​മ​ര​ക്കു​ളം, തെ​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും കാ​വ​നാ​ട്, തി​രു​മു​ല്ല​വാ​രം, മ​തി​ലി​ല്‍, മാ​ട​ന്‍​ന​ട, മു​ണ്ട​യ്ക്ക​ല്‍, ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.
ക​രു​നാ​ഗ​പ്പ​ള്ളി-21, നീ​ണ്ട​ക​ര-16, തൃ​ക്ക​രു​വ-11, മൈ​നാ​ഗ​പ്പ​ള്ളി-10, ക​ല്ലു​വാ​തു​ക്ക​ല്‍-ഒന്പത്, ച​വ​റ-എട്ട്, ഉ​മ്മ​ന്നൂ​ര്‍, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, കൊ​ട്ടാ​ര​ക്ക​ര, തൊ​ടി​യൂ​ര്‍, പ​വി​ത്രേ​ശ്വ​രം, പു​ന​ലൂ​ര്‍, വി​ള​ക്കു​ടി, ശൂ​ര​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ആ​ല​പ്പാ​ട്, തൃ​ക്കോ​വി​ല്‍​വ​ട്ടം, നെ​ടു​മ്പ​ന, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം, പെ​രി​നാ​ട്, മ​യ്യ​നാ​ട്, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗി​ക​ള്‍. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 182 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 19887 പേ​രാ​ണ്. ഇ​ന്ന​ലെ 2460 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 189 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 737 പേ​രും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 158 പേ​രു​മാ​ണ്.
ആ​കെ 198508 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 41592 ആ​ണ്. സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6582 ആ​ണ്.