പോ​ള​ച്ചി​റ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത; കൂ​ട്ടാ​യ്മ ന​ട​ത്തി
Monday, September 28, 2020 10:22 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പോ​ള​ച്ചി​റ​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തി.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പോ​ള​ച്ചി​റ​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ആ​വ​ശ്യ​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ വ​ര​വി​നാ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി പ്ര​കൃ​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​കൃ​തി പ​ഠ​ന ശാ​ല​യാ​യി പോ​ള​ച്ചി​റ മാ​റ്റ​ണം എ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ദേ​ശ​ത്ത ഗ്രാ​മ ബ്ളോ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഇ​ത്തി​ക്ക​ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ർ. ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ ജ​ന​മൈ​ത്രി​ബീ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി​ൽ​കു​മാ​ർ, ര​മേ​ശ് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ച​യ​ത്ത് ബ്ളോ​ക്ക് അം​ഗ​ങ്ങ​ൾ എ​ൻ​പി​സി​കെ. പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​രി​കൃ​ഷ്ണ​ൻ, മേ​ഖ​ല ക​ൺ​വീ​ന​ർ എ​ച്ച്. സ​തീ​ശ് ച​ന്ദ്ര​ൻ, നെ​ടു​ങ്ങോ​ലം രാ​ജീ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ലി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.