മ​നു​ഷ്യ​ന്‍റെ തെറ്റ് തി​രു​ത്താ​നു​ള്ള പ്ര​കൃ​തി​യു​ടെ ആ​ഹ്വാ​ന​മാ​ണ് കോ​വി​ഡ്: അ​മൃ​താ​ന​ന്ദ​മ​യി
Sunday, September 27, 2020 10:37 PM IST
അ​മൃ​ത​പു​രി: തെ​റ്റു തി​രു​ത്തി മു​ന്നോ​ട്ടു പോ​കു​വാ​നു​ള്ള പ്ര​കൃ​തി​യു​ടെ ആ​ഹ്വാ​ന​മാ​ണ് കോ​വി​ഡെ​ന്ന് അ​മൃ​താ​ന​ന്ദ​മ​യി.
കോ​വി​ഡ്മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ 67-ാം ജ​ന്മ​ദി​നം വി​ശ്വ​ശാ​ന്തി​ക്കാ​യു​ള്ള പ്രാ​ർ​ഥ​നാ​യ​ജ്ഞ​മാ​യി ലോ​ക​വ്യാ​പ​ക​മാ​യി. ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​മൃ​താ​ന​ന്ദ​മ​യി.
എ​ല്ലാ​വ​രു​ടെ​യും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ങ്ങ​ൾ നേ​രി​ട്ടു കാ​ണാ​ൻ അ​മ്മ​യ്ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും, ഓ​രോ​രു​ത്ത​രു​ടെ​യും മു​ഖ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ൽ കാ​ണു​ന്നു. മ​ക്ക​ളെ​ക്കു​റി​ച്ച് അ​മ്മ എ​പ്പോ​ഴും ഓ​ർ​ക്കു​ക​യും, മ​ക്ക​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. മ​നു​ഷ്യ​ന്‍റെ സ്വാ​ർ​ഥ​വും അ​തി​രി​ല്ലാ​ത്ത​തു​മാ​യ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന്‍റെെ പ​രി​ണി​ത ഫ​ല​ങ്ങ​ളാ​ണ് കോ​വി​ഡ്-19 അ​ട​ക്ക​മു​ള്ള മ​ഹാ​മാ​രി​ക​ൾ എ​ന്നും അ​മൃ​താ​ന​ന്ദ​മ​യി ഓ​ർ​മി​പ്പി​ച്ചു.