പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Saturday, September 26, 2020 10:47 PM IST
ച​വ​റ: മു​തി​ർ​ന്ന സി ​പി എം ​നേ​താ​വാ​യി​രു​ന്ന എം ​കെ ഭാ​സ്ക്ക​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി രൂ​പീ​കൃ​ത​മാ​യ എം ​കെ ഭാ​സ്ക്ക​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ച​വ​റ​യി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും മ​റ്റു​മാ​യി ആ​ശ്വാ​സ​മേ​കു​ന്ന എം ​കെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ എം ​പി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.
ആം​ബു​ല​ൻ​സി​ന്‍റെ സ​മ​ർ​പ്പ​ണം സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ധേ​വ​ൻ നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ എം ​കെ ഭാ​സ്ക്ക​ര​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ടി ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​കും. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ആ​ശാ വ​ർ​ക്ക​റ​ന്മാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന കി​ട​പ്പു രോ​ഗി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഇ​വ​ർ​ക്ക് വേ​ണ്ട പ​രി​ച​ര​ണ​വും ശു​ശ്രൂ​ഷ​യും ചി​കി​ത്സ​യും മ​രു​ന്നു​ക​ളും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. കി​ട​പ്പു​രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ച​രി​ക്കാ​നും ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കി ആ​ശ്വാ​സ​മേ​കാ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വോ​ള​ന്‍റി​യ​റ​ന്മാ​രു​ണ്ടാ​കും. കൂ​ടാ​തെ പ​രി​ച​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യ​ഥാ​സ​മ​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

അ​ഞ്ച് കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ഒ​രു വോ​ള​ന്‍റി​യ​ർ എ​ന്ന നി​ല​യി​ൽ വോ​ള​ന്‍റി​യ​ർ സേ​ന ത​ന്നെ ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഓ​ഫീ​സി​ൽ മെ​യി​ൽ, ഫീ ​മെ​യി​ൽ നേ​ഴ്സു​മാ​രു​ടെ​യും, ആം​ബു​ല​ൻ​സ് ഡൈ​വ​റും പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​ണ്. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡോ​ക്ട​റ​ന്മാ​രു​ടെ സേ​വ​ന​വു​മു​ണ്ടാ​കും.

പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഘ​ട്ടം ഘ​ട്ട​മാ​യി വി​പു​ലീ​ക​രി​ക്കും. പ​ന്മ​ന​യി​ൽ ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യ പ​രി​പാ​ടി എം ​കെ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. നാ​ലു പേ​ര​ട​ങ്ങു​ന്ന നേ​ഴ്സു​മാ​ർ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും വീ​ൽ​ചെ​യ​റു​ക​ളും സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യു​മെ​ന്നും രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും എം ​കെ ഭാ​സ്ക്ക​ര​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ ര​വീ​ന്ദ്ര​നും സെ​ക്ര​ട്ട​റി പി ​കെ ഗോ​പാ​ല​കൃ​ഷ്ണ​നും അ​റി​യി​ച്ചു.