മ​രി​ച്ച നി​ല​യി​ൽ
Saturday, September 26, 2020 1:44 AM IST
കു​ള​ത്തൂ​പ്പു​ഴ: വ​യോ​ധി​ക​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ മു​സ്ലീം പ​ള്ളി​ക്ക് സ​മീ​പം ക​ണ്ണ​ങ്ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​ലാ​ലു​ദ്ദീ​നെ (67)യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യ മൃ​ത​ദേ​ഹം ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ സം​സ്ക​രി​ച്ചു. ഭാ​ര്യ:​ഷാ​ഹി​ദാ ബീ​വി. മ​ക്ക​ള്‍: റാ​ഫി, റ​സീ​ന.