ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച: മോ​ഷ​ണ​സം​ഘം പി​ടി​യി​ൽ
Thursday, September 24, 2020 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര:​ കൊ​ല്ലം പ​ത്ത​നം തി​ട്ട ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി വ​ന്നി​രു​ന്ന വ​ൻ മോ​ഷ​ണ സം​ഘം കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് ശ്യാം ​ഭ​വ​നി​ൽ അ​ഭി​ലാ​ഷ് (ബ്ലാ​ക്ക്മാ​ൻ - 30), കു​ണ്ട​റ വെ​ള്ളി​മ​ൺ ചേ​റ്റു​ക​ര ച​രു​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ജു (31), കു​ണ്ട​റ പ​രു​ത്തും​പാ​റ മ​നു​ഭ​വ​നി​ൽ മ​നു (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.
കൊ​ല്ലം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പു​ത്തൂ​ർ, എ​ഴു​കോ​ൺ, ആ​റു​മു​റി​ക്ക​ട, ക​ട​മ്പ​നാ​ട്, അ​ടൂ​ർ, കൊ​ടു​മ​ൺ, എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി മോ​ഷ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. അ​ടു​ത്തി​ടെ പു​ത്തൂ​രി​ലും എ​ഴു​കോ​ണി​ലു​മാ​യി ആ​റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്നു റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ​ സ്ക്വാ​ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.
കു​ണ്ട​റ കാ​ഞ്ഞി​രോ​ട്ടു കാ​യ​ലി​നു സ​മീ​പം ച​തു​പ്പു പ്ര​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. എ​സ്​ഐമാ​രാ​യ ബാ​ബു​ക്കു​റു​പ്പ്, ര​ഞ്ചു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​വ​ശ​ങ്ക​ര​പി​ള്ള, അ​നി​ൽ​കു​മാ​ർ, അ​ജ​യ​ൻ, സ​ജി​ജോ​ൺ, ആ​ഷി​ർ കോ​ഹൂ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ആ​ദ​ർ​ശ്, സൈ​ബ​ർ സെ​ൽ സി,​പി.​ഒ ര​ജി​ത്ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.​
കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണ്. മോ​ഷ​ണം പോ​യ ബൈ​ക്കും പ്ര​തി​ക​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.​ ഓ​ട്ടോ ഉ​ട​മ​യാ​യ പ്ര​തി മ​നു ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വു​ ക​ട​ത്തു​ന്ന​യാ​ളും നി​ര​വ​ധി ക​ഞ്ചാ​വു കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റു ചെ​യ്തു.