കൊ​റോ​ണ പ്ര​തി​രോ​ധ സാ​നി​മാ​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും
Thursday, September 24, 2020 10:27 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൈ​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ കാ​ലു​ക​ളും കീ​ടാ​ണു​ക്ക​ളി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ക​യ​ർ കോ​ർ​പ​റേ​ഷ​ൻ കൊ​റോ​ണ പ്ര​തി​രോ​ധ
സാ​നി​മാ​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ഒ​രു​ക്കു​ന്നു. കൊ​ല്ലം ചി​ന്ന​ക്ക​ട ബി​ഷ​പ് ജെ​റോം ന​ഗ​ർ ഗ്രൗ​ണ്ട് ഫ്ളോ​ളി​ൽ ഇ​ന്നും നാ​ളെ​യു​മാ​ണ് പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും.
അ​ണു​നാ​ശി​നി​യും മാ​റ്റു​ക​ളും വീ​ടു​ക​ൾ, സ്കൂ​ളു​ക​ൾ, ഓ​ഫീ​സു​ക​ൾ, ഷോ​പ്പു​ക​ൾ, ബാ​ങ്കു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സാ​നി​മാ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഫോ​ൺ 9846024828, 7558856598

റോ​ട്ട​റി ക്ല​ബ് അ​ന്ന​ദാ​ന​വും
വ​സ്ത്ര ദാ​ന​വും ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: റോ​ട്ട​റി ക്ല​ബ് ചാ​ത്ത​ന്നൂ​രി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ക​രു​ണാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ന്ന​ദാ​ന​വും വ​സ്ത്ര ദാ​ന​വും ന​ട​ത്തി.​ റോ​ട്ട​റി ക്ല​ബ് അം​ഗം അ​ര​വി​ന്ദ​ൻ സ​മ്മാ​നി​ച്ച വ​സ്ത്ര​ങ്ങ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കെ ​മാ​മ്മ​ൻ ക​രു​ണാ​ല​യം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ദീ​പ്തി​ക്ക് കൈ​മാ​റി.​
റോ​ട്ട​റി ക്ല​ബ്ബ് സെ​ക്ര​ട്ട​റി കെ.​മ​നാ​ഹ​ര​ൻ, ജേ​ക്ക​ബ്, മാ​ത്യു ജോ​ൺ, ജോ​ൺ നി​ക്കോ​ളാ​ണ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.