അ​ല​ക്സ് താ​മ​ര​ശേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Thursday, September 24, 2020 10:27 PM IST
കൊ​ല്ലം: ക​ർ​ഷ​ക തൊ​ഴി​ലാ​ളി പാ​ർ​ട്ടി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി ബി. ​വെ​ല്ലിം​ഗ്ട​ണി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ അ​ല​ക്സ് താ​മ​ര​ശേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു ചി​റ​യി​ൽ പ​ക​ലോ​മ​റ്റം അ​നു​ശോ​ചി​ച്ചു. ജീ​വി​ത​ത്തി​ന്‍റെ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വി​വി​ധ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് നി​ക​ത്താ​നാ​വാ​ത്ത​താ​ണ്.
ഏ​റ്റ​വും ന​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ​ന്ന അ​വാ​ർ​ഡു​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടു. 1988ൽ ​ശ​ക്തി​കു​ള​ങ്ങ​ര വെ​ടി​വെ​യ്പ്പി​ൽ മു​ൻ​നി​ര​യി​ൽ നി​ന്ന് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധി​ച്ച​താ​യും ബാ​ബു ചി​റ​യി​ൽ അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.