ചി​റ​ക്ക​ര​യി​ല്‍ ആ​ടു​ഗ്രാ​മം പ​ദ്ധ​തിക്ക് തുടക്കമായി
Tuesday, September 22, 2020 10:47 PM IST
ചാ​ത്ത​ന്നൂ​ർ:​ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി​പ്ര​കാ​രം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി ഗ്രൂ​പ്പു​ക​ളു​ടെ ആ​ടു​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​ര​വീ​ന്ദ്ര​ന്‍ ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​സു​നി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ശ​കു​ന്ത​ള, ഉ​ല്ലാ​സ്കൃ​ഷ്ണ​ന്‍, വെ​റ്ററി​ന​റി സ​ര്‍​ജ​ന്‍ ഡോ.​വി​നോ​ദ് ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 9000 രൂ​പ​യോ​ളം വി​നി​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം 2750 രൂ​പ​യും പ​ദ്ധ​തി വി​ഹി​തം 6250 രൂ​പ​യും ഇ​ന്‍​ഷ്വ​റ​ന്‍​സ് 330 രൂ​പ​യും ഉ​ള്‍​പ്പെ​ടു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ 70 ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​റു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.