കാ​ൻ​സ​ർ പെ​ൻ​ഷ​ൻ പു​തു​ക്കു​ന്ന കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷ​മാ​ക്ക​ണം
Tuesday, September 22, 2020 10:47 PM IST
പ​ത്ത​നാ​പു​രം:​ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ൻ​സ​ർ പെ​ൻ​ഷ​ൻ പു​തു​ക്കു​ന്ന കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഗ​വ​ൺ​മെ​ന്‍റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
കാ​ൻ​സ​ർ പെ​ൻ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും പു​തു​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് നി​ല​വി​ൽ ഉ​ണ്ട്. രോ​ഗി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യു​ള്ളൂ. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
പ​ല​ർ​ക്കും കൂ​ടു​ത​ൽ നേ​രം ക്യൂ ​നി​ൽ​ക്കു​ന്ന​തി​നും ക​ഴി​യു​ന്നി​ല്ല. പെ​ൻ​ഷ​ൻ പു​തു​ക്കി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് മാ​ർ​ച്ച് മു​ത​ൽ കേ​ര​ള​ത്തി​ലെ ആ​യി​ര​ക​ണ​ക്കി​ന് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ആ​ണ് കൂ​ടു​ത​ൽ പെ​ൻ​ഷ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.
മാ​ർ​ച്ച് മു​ത​ൽ പെ​ൻ​ഷ​ൻ പു​തു​ക്കി ന​ൽ​കാ​തെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് തു​ക ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ ആ​യി ന​ൽ​കു​ന്ന​തി​നും പു​തു​ക്കു​ന്ന കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തി​ൽ നി​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.